അരീക്കര : അരീക്കര പറയരുകാലാ ദേവീ ക്ഷേത്രത്തിൽ ദേവീ മാഹത്മ്യ തത്വസമീക്ഷാ ത്രയാഹ യജ്ഞവും നവരാത്രി ആഘോഷങ്ങളും 3 ,4, 5 തീയതികളിൽ നടക്കും. പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ മൃത്യഞ്ജയ ഹോമം, ജന്മ സാഫല്യ പൂജ, ഗുളാമൃതം തുടങ്ങിയ പൂജകളും, യജ്ഞാചാര്യൻ മനോജ് വി. നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവീ മാഹത്മ്യ പ്രഭാഷണം, നാരീപൂജ, വിദ്യാരാജ്​ഞി മന്ത്ര പൂജകളും നടക്കും. എല്ലാദിവസവും സമൂഹ സദ്യ ഉണ്ടായിരിക്കും. ശ്രീനാരായണ ഗുരുദേവന്റെ പറയരുകാലാ സന്ദർശനത്തിന്റെ 108​-ാമത് വാർഷികത്തിന്റെ ഭാഗമായി 3 ന് രാവിലെ 10.15 ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. 2 ന് വൈകിട്ട് 5.30 ന് പൂജവയ്പ്, ഒക്ടോബർ 5 ന് വിദ്യാരംഭം.