അടൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി ജയന്തി ദിനാചാരണം ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് തേരകത്തു മണി ഉദ്ഘാടനം ചെയ്തു.തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എസ്.ബിനു, അഡ്വ.ബിജുവർഗീസ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഗീതാചന്ദ്രൻ, പി.കെ.മുരളി,സി.ടി.കോശി, ഉമ്മൻ തോമസ്, ബേബി ജോൺ, ബിബി ബെഞ്ചമിൻ, എൻ.കണ്ണപ്പൻ,അംജത് അടൂർ, ജി.റോബർട്ട്.എന്നിവർ പ്രസംഗിച്ചു. അടൂർ : കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ആദി മുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനം കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. ഗോപി മോഹൻ ഉദ്ഘാടനം ചെയ്തു.അമൃത മോഹൻ,ശ്രേയ സാറാ ബിനു എന്നിവർ ചേർന്ന് നടത്തിയ ഗാനർച്ചനയും പുഷ്പാർച്ചനയും അടുർഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു. നിയോജക മണ്ഡലം ചെയർമാൻ എം.ആർ ജയ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കലായിൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കമ്മറ്റി അംഗം കൃഷ്ണകുമാർ ഗീതാ പാരായണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം സജിദേവി,ജില്ലാ ഐ.ടിസെൽ ചെയർ പേഴസൺ ശ്രീദേവി ബാലകൃഷ്ണൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഏബ്രഹാം, നിയോജക മണ്ഡലം കമ്മിറ്റി അംഗം ജോയി കൊച്ചു തുണ്ടിൽ, പൊതു പ്രവർത്തകനും കെ.പി.ജി.ഡി കമ്മിറ്റി അംഗവുമായ ജോസ് പള്ളിവാതുക്കൽ, സുരേഷ് കുഴുവേലി, നെടുമൺ ഗോപൻ എന്നിവർ പ്രസംഗിച്ചു. പെരിങ്ങനാട് : പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉത്ഘാടനം ചെയ്തു. രാജൻ, ഭാസ്കരൻ പിള്ള,ബാലൻപിള്ള, ബിജു മുണ്ടപ്പള്ളി, ശ്രീകുമാർ, ശശിധരൻ, താജ്, ഉണ്ണി, ദിവ്യ അനീഷ് എന്നിവർ സംസാരിച്ചു