പ്രമാടം : ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും മല്ലശേരി വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ദന്ത സംരക്ഷണ ബോധവത്കരണ ക്യാമ്പ് നടത്തി. ഡോ.സജി പ്ളാക്കൽ ഉദ്ഘാടനം ചെയ്തു. കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.റിൻസി യുജിൻ, ഡോ.മായ നായർ,രാജു ജോൺ, ബിനുമോൻ.കെ.സാമുവേൽ എന്നിവർ പ്രസംഗിച്ചു.