 
ഇലന്തൂർ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ഒക്ടോബർ 1ന് സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ പി.വി.അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് വിശ്വനാഥ് , ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശേരി ഡിവിഷനംഗം ജിജി ചെറിയാൻ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാറാമ്മാ ജോൺ മേലുകര, രാജീവ് എസ്. (ഓടക്കുഴൽ വിദ്വാൻ) രാധാകൃഷ്ണൻ നായർ നാരങ്ങാനം (ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ) സാമുവൽ പ്രക്കാനം (പൊതുപ്രവർത്തനം) ശാന്തമ്മ പി.വി.എന്നിവരെ ആദരിച്ചു. തുടർന്ന് വയോജനാരോഗ്യം എന്ന വിഷയത്തിൽ ഇലന്തൂർ സി.എച്ച്.സി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജയശ്രീ, ജീവിതം എങ്ങിനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തിൽ സാമൂഹ്യ പ്രവർത്തക രമ്യ കെ.തോപ്പിൽ എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, എക്സ്റ്റൻഷൻ ഓഫീസർമാർ,വി.ഇ.ഒ.മാർ, മറ്റ് ഉദ്യോഗസ്ഥർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, അങ്കണവാടി പ്രവർത്തകർ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ വിവിധ പഞ്ചായത്തുകളിൽ നിന്നും ക്ഷണിക്കപ്പെട്ടവർ എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ.ജെ.ഗിരിജ നന്ദി രേഖപ്പെടുത്തി.