
ചെങ്ങന്നൂർ : മുളക്കുഴ രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത് അംഗം ബീന ചിറമേൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാധാഭായ്, ക്ലബ്ബ് സെക്രട്ടറി രതീഷ്.എസ്, ക്ലബ്ബ് ട്രഷറർ സിന്ധു ബിനു,വാർഷിക ആഘോഷകമ്മിറ്റി കൺവീനർ സലിം.എസ്, യുവവേദി പ്രസിഡന്റ് സോനു, സെക്രട്ടറി അജിത്, ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹക്കീം, ശരത്, ദർശൻ എന്നിവർ പ്രസംഗിച്ചു.