03-retnamani-surendran

പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ''ഗാന്ധിജിയുടെ വ്യക്തി ജീവിതവും പൊതു ജീവിതവും'' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ.ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ബീന കെ.തോമസ് വിഷയം അവതരിപ്പിച്ചു. വായനശാല സെക്രട്ടറി കെ.ഡി. ശശീധരൻ, വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു, ജയൻ, കെ.ഡി.വിശ്വംഭരൻ, വർഗീസ് മാത്യൂ, ജി.ബാലസുബ്രഹ്മണ്യം, പി.ടി.മണിലാൽ, ലിസി രാജൻ എന്നിവർ സംസാരിച്ചു.