പന്തളം: കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനം ആചരിച്ചു. എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുവള്ളിൽ ഗോപകുമാർ സന്ദേശം നൽകി. ജോണിക്കുട്ടി, ബിനു കുളങ്ങര, വി.കെ. ശിവാനന്ദൻ , സൈമൺ, മുരളീധരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
ചേരിക്കൽ 4,5 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന യോഗം ബി.ഡി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജുവിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി.യൂ.സി ജില്ലാ കമ്മിറ്റി അംഗം കെ.എൻ.രാജൻ, പി.സി.സുരേഷ് കുമാർ, രാഹുൽ രാജ്, സജി കുമാർ, രഘു,മധു തുടങ്ങിയവർ പ്രസംഗിച്ചു.
പെരുമ്പുളിക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം
മുൻ മണ്ഡലം പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്തു . വാർഡ് പ്രസിഡന്റ് മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം .ഋഷി .ഇ.വി. മുരാരി . രാജശേഖരൻ പിളള ,വിജയനാഥ കുറുപ്പ്, ജയപ്രകാശ്. കെ.സുകു കുമാർ എന്നിവർ പങ്കെടുത്തു.