പന്തളം: പൂഴിക്കാട് ചങ്ങാതിക്കൂട്ടം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ 4-ാമത് വാർഷികവും 28-ാം ഓണാഘോഷവും ബുധനാഴ്ച നടക്കും. രാവിലെ 8 മുതൽ വിവിധ കലാകായിക മത്സരങ്ങൾ, 6ന് സാംസ്‌കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.സുധീഷ് അദ്ധ്യക്ഷത വഹിക്കും. സമ്മാനദാനം ഉല്ലാസ് പന്തളം നിർവഹിക്കും. 8ന് വിവിധ കലാപരിപാടികൾ 9 ന് സുനിൽ വള്ളോന്നിൽ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ.