gandhi-jayanthi
കോന്നി നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും സേവന വാരാചരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും സേവന വാരാചരണവും നടത്തി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് നവീൻ വി.കോശി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, രാജീവ് മള്ളൂർ, അരുൺകുമാർ , ജഗൻ ആർ.നായർ, മെൽവിൻ തോമസ് മാത്യു, അനൂപ് .പി. വൈ , പ്രവീൺ കുളനടക്കുഴി, അതുൽ സുധാകർ, അഭിൻ എം. നായർ, ഉമേഷ് കൃഷ്ണൻ അമൃത് രാജ് ,സുജിത്ത് ബാലചന്ദ്രൻ, സോമരാജൻ മുരുപ്പേൽ എന്നിവർ പ്രസംഗിച്ചു.