
കോന്നി : ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കൺവെൻഷനും ഗാന്ധി അനുസ്മരണവും നടന്നു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജി.ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ജോയൽ സീതത്തോട്, അലൻ ,നിധിൻ കൊക്കാത്തോട് എന്നിവരെ അനുമോദിച്ചു. മോഹനകുമാർ കോന്നി, പി.കെ.ഗോപി, ഹരികുമാർ പുതങ്കര, തോട്ടുവാ മുരളി, പി.എസ് വിനോദ് കുമാർ, ആർ.ദേവകുമാർ,നിഖിൽ ചെറിയാൻ, ജയകുമാർ മലയാലപ്പുഴ, എം.ആർ.ശ്രീധരൻ, അനിഷ് ഗോപിനാഥ്, ഷിജു അറപ്പുരയിൽ, രേഖാപ്രദീപ് തുടങ്ങിയവർ സംസാരിച്ചു.