03-navajeevan
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലേഖ വി നായർ ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നിയിൽ ഗാന്ധിജയന്തി ദിനാചരണവും സേവന വാരാചരണവും സംഘടിപ്പിച്ചു. കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും പരിസരവും ശുചീകരിച്ച് സേവന വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് നവീൻ വി കോശിയുടെ അദ്ധ്യക്ഷതയിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് സലേഖ വി.നായർ ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിന്ധു സന്തോഷ് ,രാജീവ് മള്ളൂർ, നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി അരുൺകുമാർ, ട്രഷറർ ജഗൻ ആർ.നായർ, ജോയിന്റ് സെക്രട്ടറി മെൽവിൻ തോമസ് മാത്യു, കെ.എസ്.ആർ.ടി.സി സ്റ്റേഷൻ ഇൻ ചാർജ് അനൂപ് പി.വൈ, പ്രവീൺ കുളനടക്കുഴി ,അതുൽ സുധാകർ, അഭിൻ എം.നായർ, ഉമേഷ് കൃഷ്ണൻ അമൃത് രാജ് ,സുജിത്ത് ബാലചന്ദ്രൻ,സോമരാജൻ മുരപ്പേൽ എന്നിവർ പ്രസംഗിച്ചു പരിപാടികളോടനുബന്ധിച്ച് പുഷ്പാർച്ചനയും സംഘടിപ്പിച്ചിരുന്നു.