photo
ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് സാം ഡേവിഡ് ഉദ്ഘാടനം ചെയ്യുന്ന

ചെങ്ങന്നൂർ: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് സാം ഡേവിഡും പ്രതനിധി സമ്മേളനം വൈസ് പ്രസിഡന്റ് അഖിൽ മാധവനും ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ നിന്നും 18 ശതമാനമായി കുറയ്ക്കണമെന്നും വർദ്ധിച്ചു വരുന്ന കറണ്ട് ചാർജിൽ നിന്നും സ്റ്റുഡിയോ ഉടമകളെ ഒഴിവാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഷൈൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനീഷ് രാജ് റിപ്പോർട്ടും ട്രെഷറർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാനു ഭാസ്കർ മുഖ്യ പ്രഭാഷണം നടത്തി. വിനോദ്,സജി എണ്ണയ്ക്കാട്, അനീഷ് മുഹമ്മദ്‌, മുരളിചിത്ര, ശ്രീകുമാർ അർച്ചന, സുധീഷ് പ്രീമിയർ,റെജി സെൻട്രൽ,മുരളീധരൻ കോട്ട,ഹരി പഞ്ചമ ,നിയാസ് ,ജോൺസൺ ,ജിതേഷ് എന്നിവർ പ്രസംഗിച്ചു.