പന്തളം: നാല്പതാമത് ശ്രീസരസ്വതി സംഗീതോത്സവം പന്തളം പ്രകാശ് ലോഡ്ജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. വെൺമണി സുകുമാരൻ ട്രസ്റ്റിന്റെയുംശ്രീ സരസ്വതി വിജ്ഞാനകലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കടമ്മനിട്ട എം.ആർ വാസുദേവൻ പിള്ള, കെ.കെ.തങ്കച്ചൻ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് 2.30ന് പന്തളം ഉണ്ണികൃഷ്ണന്റെ സോപാന സംഗീതം, 3ന് സംഗീതാരാധന, 6ന് ബിലഹരി പ്രദീപിന്റെ സംഗീത സദസ്, 7ന് എ.അനന്തപദ്മനാഭന്റെ വീണക്കച്ചേരി. 4ന് ഉച്ചയ്ക്ക് 2.30ന് സംഗീതാരാധന, 6ന് ചിരാഗ് ജയകുമാറിന്റെയും, 7ന് ആനന്ദ് കെ.രാജിന്റെയും സംഗീത സദസ്, 5ന് രാവിലെ 8ന് പൂജയെടുപ്പ് , വിദ്യാരംഭം. 8.30ന്, നവാവരണകൃതികൾ പന്തളം വിപിൻ രാജ് ആലപിക്കും, 9ന് പന്തളം പ്രദീപ് കുമാറിന്റെ സംഗീത സദസ്, 10.30ന് സംഗീതാരാധന, വൈകിട്ട് 6ന് മാധവ് ദേവിന്റെയും 7ന് വിവേക് മൂഴിക്കുളത്തിന്റെയും സംഗീതസദസ് എന്നിവ നടക്കും.