അങ്ങാടിക്കൽ തെക്ക്: കൊടുമൺ പബ്ലിക് ലൈബ്രറിയുടെയും സഹൃദയ കലാകായിക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണവും സെമിനാറും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി. കെ. പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കൊടുമൺ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സി. വി. ചന്ദ്രൻ സെമിനാറിന് നേതൃത്വം നൽകി. ശ്യാം ജെ., സുനിൽ പ്രഭ പി., ഡി.അമ്പിളി, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, ബിജു കുമാർ കെ., ദീപ ബിജു, ജിനേഷ് രാജ്, സരിത ഉദയൻ, ഗീതു ജയൻ, ധന്യാരാജ്, മാധവി ബിജു, നിവേദിത ബിജു, അതുൽ അജി, പ്രിൻസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.