
മലയാലപ്പുഴ : ഗാന്ധി ജയന്തി ദിനാചരണ പരിപാടികളോടനുബന്ധിച്ച് മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. പ്രവാസി കോണഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, ഇ.കെ.സത്യവ്രതൻ ബ്ലോക്ക് ഭാരവാഹികളായ വി.സി.ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണംമണ്ണിൽ, ശശിധരൻ നായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ശ്രീകുമാർ ചെറിയത്ത്, മുരളി പെരുമ്പട്ടേത്ത്, പ്രശാന്ത് മലയാലപ്പുഴ, സുനിൽ ആദി, സനൽകുമാർ എന്നിവർ പ്രസംഗിച്ചു.