
ആറന്മുള : ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ ആറന്മുള സന്ദർശനത്തിന്റെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് പി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. മാലേത്ത് സരളാദേവി, ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.കുമാർ, വാർഡംഗം പ്രസാദ് വേരുങ്കൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സോമവല്ലി ദിവാകരൻ, തോമസ് ജോർജ്ജ്, ശ്രീരംഗനാഥൻ, പി.പി.ചന്ദ്രശേഖരൻനായർ, ജയകുമാർ, അശോകൻ മാവുനിൽക്കുന്നതിൽ, സന്തോഷ് കുമാർ പുളിയേലിൽ എന്നിവർ പ്രസംഗിച്ചു.1937 ജനുവരി 20ന് ചെങ്ങന്നൂരിൽ നിന്ന് എത്തിയ ഗാന്ധി തോട്ടപ്പുഴശ്ശേരി മണപ്പുറത്ത് വമ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്തു.