പത്തനംതിട്ട : ഗാന്ധിയൻ ആദർശങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറന്മുള സത്ര കടവിൽ നിന്ന് ആരംഭിച്ച 'ഗാന്ധിസ്മൃതി യാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വീട്ടിലും ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ഖാദി വസ്ത്രങ്ങൾ ധരിക്കുന്നതിനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദീപ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വി.എൻ.ഉണ്ണി,
സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, മേഖല ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, എം.എസ്.അനിൽ, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയകുമാർ മണിപ്പുഴ, ബിന്ദു പ്രസാദ്, കെ.ബിനുമോൻ, അജിത് പുല്ലാട്,ജില്ലാ സെക്രട്ടറി സലിം കുമാർ, സംസ്ഥാന സമിതി അംഗം ഐശ്വര്യ ജയചന്ദ്രൻ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബു കുഴീക്കാല, രാജേഷ് കോളത്ര,വൈസ് പ്രസിഡന്റ് കെ.ജി.സുരേഷ്, സെക്രട്ടറിമാരായ വി.സുരേഷ്, വി.വി.പ്രസാദ്, മായ ഹരിശ്ചന്ദ്രൻ, സുജ സുരേഷ്, ലതിക, സന്ധ്യ, പ്രകാശ്, പ്രതീഷ്, അഭിലാഷ് ഓമല്ലൂർ, സൂരജ് ഇലന്തൂർ എന്നിവർ പങ്കെടുത്തു.