radio

പത്തനംതിട്ട : നിർമാണ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം ആകാശവാണിയുടെ എഫ്.എം റേഡിയോ പ്രക്ഷേപണം വൈകുന്നു.

പത്തനംതിട്ട മണ്ണാറമല ദൂരദർശൻ റിലേകേന്ദ്രം പ്രവർത്തനം നിറുത്തലാക്കിയതോടെ ഇവിടെ നിന്ന് എഫ്.എം പ്രക്ഷേപണം ആരംഭിക്കാൻ നീക്കം നടത്തുകയായിരുന്നു. നവംബറോടെ പ്രക്ഷേപണം ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.

മണ്ണാറമലയിലെ കേന്ദ്രത്തിൽ ഡിജിറ്റൽ ട്രാൻസിസ്റ്റർ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാൻസിസ്റ്ററുകൾ സ്ഥാപിച്ചശേഷം സാങ്കേതിക പരിശോധന പൂർത്തിയായാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രക്ഷേപണം തുടങ്ങാനാകുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.

പ്രക്ഷേപണം ആരംഭിച്ചാൽ കേന്ദ്രത്തിൽ നിന്ന് 15കിലോമീറ്റർ ചുറ്റളവിൽ എഫ്.എം പരിപാടികൾ ലഭിക്കും. വാഹനങ്ങളിലെ റേഡിയോ വഴിയും പരിപാടികൾ ആസ്വദിക്കാം.

നിലവിൽ പത്തനംതിട്ടകേന്ദ്രമാക്കി എഫ്.എം റേഡിയാേ പ്രക്ഷേപണമില്ല. മലയോരമായതിനാൽ പത്തനംതിട്ടയിൽ പ്രസരണം എല്ലായിടത്തും ഒരുപോലെ ലഭിക്കുക ബുദ്ധിമുട്ടാണ്. പരസ്യവരുമാനവും കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ട എഫ്.എം 100 വാട്ട്‌സ് പ്രസരണശേഷിയുള്ളതായിരിക്കും. സ്റ്റുഡിയോ ഇല്ലാത്തതിനാൽ തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ എഫ്.എം സ്റ്റേഷനുകളിൽ നിന്നുള്ള പരിപാടികളായിരിക്കും ഇവിടെ ലഭിക്കുക.

മണ്ണാറമലയിൽ 32 വർഷമായി പ്രവർത്തിച്ചിരുന്ന ദൂരദർശൻ റിലേകേന്ദ്രം കഴിഞ്ഞ നവംബറിലാണ് പ്രവർത്തനം നിറുത്തിയത്.

ആന്റിന വഴിയുള്ള ഭൂതല സംപ്രേഷണങ്ങൾ കാലഹരണപ്പെട്ടതിനാലാണ് ദൂരദർശൻ സംപ്രേഷണം നിലക്കുന്നത്.

എഫ്.എം സ്റ്റേഷനിൽ ...


എഫ്.എം പരിപാടികൾ 15കി.മീ. ചുറ്റളവിൽ ലഭിക്കും

"മണ്ണാറമലയിൽ ആകാശവാണിയുടെ എഫ്.എം തുടങ്ങുമെന്ന് പറഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. ട്രാൻസിസ്റ്റർ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രക്ഷേപണം ആരംഭിച്ചിട്ടില്ല. "

പി.എം.തോമസ്

(പ്രദേശവാസി)

"നവംബറോടെ പ്രക്ഷേപണം ആരംഭിക്കാനാണ് ശ്രമം. നിർമാണ ജോലികൾ പുരോഗമിക്കുകയാണ് . "

ആകാശ വാണി എഫ്.എം അധികൃതർ