തിരുവല്ല: നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിജയദശമി നാളിൽ നടക്കുന്ന വിദ്യാരംഭത്തിനായി ക്ഷേത്രങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളും ഒരുങ്ങി. എസ്.എൻ.ഡി.പി.യോഗം 594-ാം പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് സരസ്വതിപൂജ, 6ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡ് വിതരണം. നാളെ രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, 10ന് വിശേഷാൽ പൂജ. എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കുശേഷം ഇന്ന് രാവിലെ 7.30ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. നവരാത്രിയോടനുബന്ധിച്ച് ശാഖയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ നടന്നുവരുന്ന പ്രത്യേക പ്രാർത്ഥനയ്ക്കും സമാപനമാകും. നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിൽ ഇന്ന് വിശേഷാൽ പൂജകൾ ഉണ്ടാകും. നാളെ രാവിലെ 7ന് കണ്ണശ പറമ്പിലും ക്ഷേത്രത്തിൽ കാളിയിറയത്തും വിദ്യാരംഭം നടക്കും. തിരുവല്ല: വള്ളംകളം നന്നൂർ ദേവിക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് നാളെ സമാപനമാകും. പ്രഭാഷണം, ഭജന, കലാപരിപാടികൾ എന്നിവയുണ്ടാകും. ഇന്ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. മതിൽഭാഗം ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആർ.ഡി.ഒ.കെ.ചന്ദ്രശേഖരൻ നായർ സമൂഹസദ്യ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.15ന് കൊടിയിറക്ക്, 5.30ന് അവഭൃഥസ്‌നാനം, 6.30ന് പുഷ്പാഭിഷേകം, 7ന് നാട്യാഞ്ജലി, ബുധനാഴ്ച രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം, ബ്രഹ്‌മീഘൃതം നെയ്യ് വിതരണം, 11.30ന് ചണ്ഡികാഹോമം, 12.45ന് കുമാരിപൂജ. തിരുവല്ല: കുരിശുകവല ബിജു മെമ്മോറിയൽ സംഗീത, നൃത്ത വിദ്യാലയത്തിൽ വായ്പ്പാട്ട്, വയലിൻ, ഗിറ്റാർ, കീബോർഡ്, തബല, മൃദംഗം, ഡ്രംസ്, ചിത്രരചനാ, ഫ്ലൂട്ട്, ക്ലാസിക്കൽ ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നിവയിൽ നാളെ വിദ്യാരംഭത്തോടനുബന്ധിച്ചു പുതിയ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0469 2702336, 8714757336.