കോന്നി: ഗാന്ധിജയന്തിയോടനുബന്ധിച്ചു കാളാഞ്ചിറ മഹാത്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഇ.എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ക്ലബ് അംഗങ്ങൾ പ്രദേശത്തെ റോഡുകളും വൃത്തിയാക്കി.