volleyball-kudumba-sangam
പത്തനംതിട്ട ജില്ലാ വോളിബോൾ അസോസിയേഷൻ കുടുംബ സംഗമം നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു. രവിന്ദ്രൻ നായർ, ലെബി ഫിലിപ്പ് മാത്യു, ഷാജി. ബി, കൊച്ചിപ്പൻ കൊല്ലൻ അയ്യത്ത്, ജോൺസൻ ഉമ്മൻ, ബിജു പുറത്തുട്ട്, പ്രകാശ് പി സാം, കാർത്തികേയൻ വി.ആർ., എലിസബത്ത് അബു, സലിം പി. ചാക്കോ, കരുണാകരൻ കടമ്മിനിട്ട, മേഴ്‌സി വർഗീസ്, ശാന്തൻ മലയാലപ്പുഴ എന്നിവർ സ​മീപം

പത്തനംതിട്ട: ജില്ലാ വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വോളിബാൾ ക്ലബുകളുടെ സഹകരണത്തോടെ വോളിബാൾ വളർച്ചക്കും യുവ തലമുറയുടെ ഉന്നമനത്തിനും കുടുംബ സംഗമം നടത്തി. റോയൽ ഓഡിറ്റോറിയത്തിൽ ജോർജ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.ഡോ.ലെബി ഫിലിപ്പ് മാത്യു, കരുണാകരൻ കടമ്മിനിട്ട,രവിന്ദ്രൻ നായർ, ഷാജി ബി, പ്രകാശ് പി.സാം, കാർത്തികേയൻ വി.ആർ,കെ.ജാസ്സിംകുട്ടി, സലിം പി.ചാക്കോ, മേഴ്‌സി വർഗീസ്, ശാന്തൻ മലയാലപ്പുഴ, എലിസബത്ത് അബു, അനിൽ ചൈതം, ജോൺസൻ ഉമ്മൻ, ജേക്കബ് ജോർജ് കുറ്റിയിൽ, ബിജു പുറത്തുട്ട്, അഡ്വ.ഷബീർ അഹമ്മദ്, ജോഷ്വാ മാത്യു, സുധീർ പി.എസ്, അഷറഫ്. കെ,അഡ്വ.വി. രാജേഷ്, ജോൺസൻ മാത്യു എന്നിവർ പ്രസംഗിച്ചു. വോളിബാൾ അന്തർ ദേശീയ/ദേശിയ/സംസ്ഥാന താരങ്ങൾ ആയ കാർത്തികേയൻ വി.ആർ, രവിന്ദൻ നായർ, ഷാജി ബി, കൊച്ചീപ്പൻ കൊല്ലൻ അയ്യത്ത്, ജോർജ് ഫിലിപ്പ്, ഇ.ടി. ഡാനിയേൽ മെലപ, അബു മലയാലപ്പുഴ, ബാബു വടക്കേൽ, തോണിക്കടവ് മോഹൻ, അന്നുദേവി, ഈശോ കുട്ടി പി.എ, ജോസ് പി. തോമസ്, പ്രകാശ് പി.സാം,കാർത്തികേയൻ വി.ആർ.,ജോൺസൺ ഉമ്മൻ, ജുവെൽ എസ്.ആർ, ഗോപകുമാർ ജെ.എന്നിവരെ ആദരിച്ചു. മുൻകാല താരങ്ങളുടെ ഒത്തുചേരൽ വോളിബാൾ കായിക രംഗത്തെ യുവ തലമുറക്ക് പുതിയ അനുഭവം ആയിരുന്നു.