04-pdm-thekkekkara
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കരയിൽ ഗ്രാമപ​ഞ്ചാ​യത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: വിജയദശമി ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങൾ ഒരുക്കാനും ഇനി നാടൻ പൂ​ക്കൾ. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂക്കൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കരയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധര പണിക്കർ, വാർഡ് മെമ്പർ പ്രസാദ് കുമാർ, കൃഷി ഓഫീസർ ലാലി.സി, സീനിയർ അസിസ്റ്റന്റ് എൻ.ജിജി, കാർഷിക കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാടാമുല്ല, ബന്ദി,സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്.