medical

പത്തനംതിട്ട : ജില്ലയിൽ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് ഇനി മുതൽ ഓൺലൈനായി നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. ഇതിനായി ജില്ലയിലെ പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രികളിൽ സമീപിക്കാം.ഓൺലൈൻ ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ കൂടെ തന്നെ യു.ഡി.ഐ.ഡി കാർഡിനു വേണ്ടി അതാത് സ്ഥാപനങ്ങൾ തന്നെ വിവരങ്ങൾ സബ്മിറ്റ് ചെയ്യുന്നതാണ്. യു.ഡി.ഐ.ഡി കാർഡ് ലഭ്യമാകാത്ത പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ അതാത് പരിധിയിലുളള മേജർ ആശുപത്രികളിൽ നിന്ന് അറിയാൻ കഴിയും.