ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനാഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനവും നടന്നു. കാമ്പയിന്റെ ഭാഗമായുളള പ്രതിജ്ഞാ പ്രസിഡന്റ് ചടങ്ങിൽ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, മല്ലപ്പുഴശ്ശേരി ഡിവിഷൻ മെമ്പർ ജിജി ചെറിയാൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വി.മഞ്ജു, ജോയിന്റ് ബി.ഡി.ഒ,എക്സ്റ്റൻഷൻ ഓഫീസർമാർ, വി.ഇ.ഒമാർ,ഓഫീസ് ഉദ്യോഗസ്ഥർ,ദേശീയ സമ്പാദ്യ പദ്ധതി ജീവനക്കാർ എന്നിവർ പങ്കെടുത്തു.