nurse

കോഴഞ്ചേരി : ആറൻമുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എ.എൻ.എം കോഴ്‌സ്, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ, സി.സി.സി.പി.എ.എൻ കോഴ്‌സോ പാസായിരിക്കണം. അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്, ബി.എസ് സി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നരമാസത്തെ ബി.സി.സി.പി.എ.എൻ കോഴ്‌സ് പാസായിരിക്കണം. അപേക്ഷകൾ ബയോഡോറ്റ സഹിതം 13 ന് മുമ്പായി വല്ലന സി.എച്ച്‌.സി മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. ആറൻമുള ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന.