
റാന്നി : ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ 18 നും 35നും ഇടയിൽ പ്രായമുളളതും എൽ.എം.വി ടെസ്റ്റ് പാസ്സായതുമായ തെരഞ്ഞടുത്ത 30 പട്ടികവർഗക്കാരായ യുവതി യുവാക്കൾക്ക് ഹെവി മോട്ടോർ ഡ്രൈവിംഗ് പരിശീലനം നൽകി ലൈസൻസ്, ബാഡ്ജ് എന്നിവ ലഭ്യമാക്കുന്നതിന് മൂന്നുവർഷത്തിലധികം സേവനപാരമ്പര്യമുളള പരിശീലനകേന്ദ്രങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. 15 ദിവസത്തേക്ക് നടത്തുന്ന പരിശീലനത്തിൽ ആഴ്ചയിൽ കുറഞ്ഞത് ആറു ദിവസമെങ്കിലും സ്ഥല സൗകര്യം, അനുയോജ്യമായ വാഹനം എന്നിവ ലഭ്യമാക്കണം. ഫോൺ : 0473 5 227 703.