
പത്തനംതിട്ട : യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് (യു.ഐ.എം) അടൂർ സെന്ററിൽ ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് ഇന്നു മുതൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടി ബിരുദം പാസായ ജനറൽ വിഭാഗത്തിനും, 48% മാർക്കോടുകൂടി പാസായ ഒ.ബി.സി വിഭാഗത്തിനും, പാസ് മാർക്ക് നേടിയ എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അഡ്മിഷൻ നേടാം. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ യോഗ്യതാപരീക്ഷകൾ പാസാകാത്തവർക്കും അപേക്ഷിക്കാം. അഡ്മിഷനായി അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 9746998700, 9946514088, 9400300217.