പത്തനംതിട്ട : ജില്ലാ വോളിബാൾ അസോസിയേഷന്റെയും ക്ലബുകളുടെയും സഹകരണത്തോടെ കുടുംബ സംഗമം നടത്തി. റോയൽ ഓഡിറ്റോറിയത്തിൽ ജോർജ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അന്തർ ദേശീയ,ദേശിയ,സംസ്ഥാന വോളീബോൾ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.