1
ബിനിൽ വർഗ്ഗീസ്

അടൂർ: കെ.പി. റോഡിൽ പതിനാലാം മൈലിന് സമീപം ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലമേൽ കുരമ്പാല സൗത്ത് കടമാംകുളം തച്ചനംകോട്ട് മേലേതിൽ വർഗീസിന്റെ മകൻ ബിനിൽ വർഗീസ് (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. വർഗീസിന്റെ കടയിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബിനിൽ.

തിരുനെൽ വേലിയിൽ നിന്ന് വണ്ടാനത്തേക്ക് സിമന്റുമായി പോയ ലോറിയുടെ അടിയിൽപ്പെട്ട ബിനിലിനെ 20 മീറ്ററോളം ലോറി വലിച്ചുകൊണ്ടുപോയി. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയിരുന്നു. മറ്റൊരു വാഹനത്തിൽ തട്ടിയാണ് ബിനിൽ ലോറിക്കടിയിൽപ്പെട്ടതെന്ന് ദ‌ൃക്സാക്ഷികൾ പറയുന്നു. അടൂരിൽ നിന്നെത്തിയ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ നിയാസുദ്ദീൻ,അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. അടൂർ മാർ ക്രിസോസ്റ്റം കോളേജിലെ ബി.എ ഇംഗ്ളീഷ് വിദ്യാർത്ഥിയാണ്. മാതാവ് : ഏലമ്മ . സഹോദരൻ : അഖിൽ