മല്ലപ്പള്ളി : ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ മല്ലപ്പള്ളി എക്സൈസ് അറസ്റ്റു ചെയ്തു. തെള്ളിയൂർ കുരിശു ജംഗ്ഷനിൽ തെക്കേ മണ്ണിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടനാട് സ്വദേശി പടിഞ്ഞാറെ പറമ്പിൽ സതീഷ് (37) നെയാണ് മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 200കോടയും 4 ലിറ്റർ ചാരായവും ഇയാളിൽ നിന്നും കണ്ടെടുത്തു. സി.ഇ.ഒ മാരായ വിജയദാസ്, സുമോദ് കുമാർ, പ്രവീൺ.ജി, വനിത സി.ഇ.ഒ സരിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.