ചെങ്ങന്നൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി സമ്മേളനം നടന്നു. ഏരിയാ കമ്മിറ്റി അംഗം എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ ജോർജ് തോമസ്, സലീം കെ.എ, കെ.ജി.കർത്താ, ഉമ്മൻ ആലുംമൂട്ടിൽ, ഗിരീഷ് ഇലഞ്ഞിമേൽ, ജൂണി കുതിരവട്ടം, സജി വള്ളുവന്താനം, ജോൺ മാത്യു മുല്ലശേരി, ടി.സി.ഉണ്ണികൃഷ്ണൻ, ഷാജി കുതിരവട്ടം,യു.സുഭാഷ്, മോഹൻ കൊട്ടാരം, ജേക്കബ് മാത്യു മുല്ലശേരിൽ, വി.വി.അജയൻ, വി.ജി.അജീഷ് എന്നിവർ സംസാരിച്ചു.