04-pdm-aachara-samrakshan
ദീ​പം കൊ​ളു​ത്തു​ന്ന ചിത്രം

പന്തളം : ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണം എന്ന ആവശ്യവുമായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്ടന്മാർ പങ്കെടുത്തുകൊണ്ട് പന്തളത്തു നിന്നും 2018 ഒക്ടോബർ 2 ന് തുടക്കം കുറിച്ച നാമജപഘോഷയാത്രയുടെ നാലാം വാർഷികം ആചാരസംരക്ഷണ ദിനമായി ആചരിച്ചു. ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും പന്തളം കൊട്ടാരത്തിന്റെയും നേതൃത്വത്തിൽ പന്തളം തിരുവാഭരണ മാളികയിൽ നടന്ന ചടങ്ങിൽ കൊട്ടാരം നിർവഹക സംഘം സെക്രട്ടറി നാരായണവർമ്മ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊട്ടാരം നിർവഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാരവർമ്മ മുഖ്യ പ്രഭാഷണം നടത്തി. ശബരി മലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ടനങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യം ആണെന്നും അതിനായി ഇതു സംബന്ധിച്ച് കൂടുതൽ അറിവുകൾ സ്വായത്തമാക്കി അതിന്റെ തനിമ ചോരാതെ വരും തലമുറയ്ക്ക് പറന്നു നൽകാനുള്ള ബാദ്ധ്യത നമ്മുക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുതിർന്ന തിരുവാഭരണ പേടകവാഹക സംഘാംഗം ശിവൻപിള്ള സ്വാമി ശബരിമല തീർത്ഥാടനവും ആചാര അനുഷ്ടനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് തിരുവാഭരണ പേടകവാഹക സംഘത്തിന്റെയും, മേനാവു വാഹക സംഘത്തിന്റെയും നേതൃത്വത്തിൽ ശരണഘോഷവും ഭജനയും നടന്നു. യോഗത്തിന് ക്ഷേത്ര ആചാര സംരക്ഷണ സമിതി സെക്രട്ടറി അനിൽ കുമാർ എം.ആർ ട്രഷറർ അസ്വ.അനിൽ സി.ഡി അയ്യപ്പ സേവാസമാജം ജില്ലാ സെക്രട്ടറി വേണുഗോപാൽ, സേവാഭാരതി മുഖ്യകാര്യദർശി സന്തോഷ് കുമാർ, ദീപാ വർമ്മ എന്നിവർ സംസാരിച്ചു. പന്തളത്തു നിന്നും ആരംഭിച്ച ഈ ഘോഷയാത്രയാണ് പിന്നീട് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്​തർ ഏറ്റെടുത്ത് മുൻപോട്ട് കൊണ്ടുപോയത്.