ചെങ്ങന്നൂർ: ഗാന്ധിജയന്തി ദിനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ഛായാ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി.ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ഹരി പാണ്ടനാട്, കെ.ദേവദാസ്, സുജ ജോൺ, കെ.ഷിബുരാജൻ, ഷാജി പഴയകാല, സി.ജി.ഗോപാലകൃഷ്ണൻ നായർ, ശശി എസ്.പിള്ള, കെ.കെ.സജികുമാർ, സോമൻ പ്ലാപ്പള്ളി, എം.ജി.രാജപ്പൻ, പി.സി.തങ്കപ്പൻ, ശ്രീകുമാർ പുന്തല, സന്തോഷ് കാരക്കാട്, ഹരി അമ്പീഴേത്ത്, കെ.സി.ശ്രീധരൻ, ബിന്ദു കെ.എസ്, രജുൽ രാജപ്പൻ, രഘുനാഥക്കുറുപ്പ്, ടി.സി.ജോസ്, എം.കെ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.