പത്തനംതിട്ട : ഭാരത് ജോഡോ യാത്രയിൽ പാറശാല മുതൽ വഴിക്കടവ് വരെ 490 കിലോമീറ്റർ രാഹുൽ ഗാന്ധിക്കൊപ്പം സഞ്ചരിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പദയാത്രികരെ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആന്റോ ആന്റണി എം.പി അനുമോദിച്ചു. രാഹുൽ മങ്കൂട്ടത്തിൽ, അജി അലക്‌സ്, ഷിനി തങ്കപ്പൻ, ടി ജി നിതിൻ, ക്രിസ്റ്റോ വർഗീസ് മാത്യു, ജോയൽ മാത്യു, അലൻ ജിയോ മൈക്കിൾ, അഖിൽ സന്തോഷ് എന്നിവരെയാണ് ആന്റോ ആന്റണി എം.പി മെമെന്റോ നൽകി ആദരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ എ.ഐ.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ ആശംസ അറിയിച്ചു.