 
തിരുവല്ല : ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻ.എസ്.എസ് യൂണിറ്റും മണിപ്പുഴ എസ്.ബി.ഐ ബ്രാഞ്ചും സംയുക്തമായി ഗാന്ധിജയന്തി ആഘോഷിച്ചു. എസ്.ബി.ഐ റീജിയണൽ മാനേജർ സിന്ധു ശങ്കർ റാലി ഫ്ളാഗ് ഒാഫ് ചെയ്തു. അനുസ്മരണ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് പി.കെ. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ റീജിയണൽ മാനേജർ സിന്ധു ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നവനീതാ കൃഷ്ണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രേഷ്മ എസ്, രാജിത് ആർ.പി, ശാലിനി ടി.കെ, സുധാ ബാബു, ദീപ്തി ബിജു, അശോക് വി. പിള്ള, എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ ഹരികൃഷ്ണൻ, ബ്രാഞ്ച് മാനേജർമാരായ ജയേഷ്, റെജി രാജൻ, ഏബ്രഹാം, ആശ, പി.ടി.എ വൈസ് പ്രസിഡന്റ് അശോകൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ഫ്രീഡം വാൾ വരച്ച ശരൺ കുമാർ, കാശ്യപൻ. കെ.എ, അക്ഷയ് ഷാജി എന്നിവർക്ക് ഉപഹാരം നൽകി.