04-omalloor-saraswathi-ka
ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിലെ വിജയദശമി സംഗീതോത്സ​വ​ത്തി​ന്റെ ഉ​ദ്​ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അ​യ്യർ നിർ​വ​ഹി​ക്കുന്നു

പ​ത്ത​നം​തിട്ട : ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിലെ വിജയദശമി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ സമ്മേളനവും ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ സംഗീതോത്സവവും ഉദ്ഘാടനം ചെയ്തു. കലാക്ഷേത്രം പ്രസിഡന്റ് പി.ആർ. കുട്ടപ്പൻ നായർ അദ്ധ്യക്ഷനായിരുന്നു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ , ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ , സി.കെ.അർജുനൻ, സുരേഷ് ഓലിത്തുണ്ടിൽ, എ.ജി.ഉണ്ണികൃഷ്ണൻ , ഡോ.റാംമോഹൻ, കെ.ബാലകൃഷ്ണൻ നായർ, പി.ആർ. മോഹനൻ നായർ , സജയൻ ഓമല്ലൂർ, ബി.ശശിന്ദ്രൻ, രാജേഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു.
തുടർ ദിവസ​ങ്ങളിൽ സംഗീത സദസുകൾ, വയലിൻ കച്ചേരി, പുല്ലാങ്കുഴൽ, ​ വയലിൻ ജുഗൽബന്ദി, മൃദംഗം, തബല ലയവിന്യാസം, വയലിൻ സോളോ സംഗീതാർച്ചന എന്നിവ അരങ്ങേറും. വിജയദശമി ദിവസം വിവിധ ശാസ്ത്രീയ കലകളായ കർണ്ണാടക സംഗീതം, വയലിൻ , മൃദംഗം, തബല, ഓർഗൺ , നൃത്തയിനങ്ങളിലുള്ള വിദ്യാരംഭം എന്നിവയുണ്ടാകും. എഴുത്തിനിരുത്തിന് കവിയും ഭാഷാദ്ധ്യാപകനുമായ മലമേൽ വിനു നമ്പൂതിരി ആചാര്യനാ​കും.