ljd

ചെങ്ങന്നൂർ: ഗാന്ധി സന്ദേശം മാനവ ഐക്യത്തിന് എന്ന മുദ്രാവാക്യമുയർത്തി ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. മയക്കുമരുന്ന് വിപത്തിനെതിരെ യുവജനതാദളിന്റെ പ്രചാരണപരിപാടികൾക്ക് ഇതോടൊപ്പം തുടക്കമായി. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. യുവസമൂഹത്തെ വഴിതെറ്റിക്കാൻ അസൂത്രിതമായി പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘങ്ങളുടെ പ്രവർത്തനം തടയാൻ യുവജനസംഘടനകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പേരിശേരി അദ്ധ്യക്ഷതവഹിച്ചു. ഗാന്ധിയൻ ആലാ വാസുദേവൻ പിള്ള ഗാന്ധിജയന്തി ദിന സന്ദേശം നൽകി. ശില്പി ജോൺസ് കൊല്ലകടവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.