കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മാവനാൽ മാളാപാറ കുടിവെള്ള പദ്ധതിയുടെ ലക്ഷം വീട് മുതൽ മങ്ങാട്ട് ജംഗ്ഷൻ വരെയുള്ള പൈപ്പ് ലൈൻ മറ്റുന്ന ജോലികൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 12.30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉൾപ്പെടുത്തി 17.30 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 50 വർഷത്തോളം പഴക്കമുള്ള പൈപ്പ് കാലപ്പഴക്കത്താൽ പലയിടത്തും പൊട്ടി വെള്ളം പാഴാകാറുണ്ടായിരുന്നു.
ഇതുമൂലം 100 കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടിയിരുന്നത്. ഇതിന് പരിഹാരമായാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലും ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാറും പറഞ്ഞു.