ball
സംസ്ഥാന യുവജന ക്ഷേമ ബോർഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേത്വത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് അടൂർ മണക്കാല തപോവൻ സ്കൂൾ ഗ്രൗണ്ടിൽ ഗോൾവലയത്തിലേക്ക് പന്ത് അടിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേത്വത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് അടൂർ മണക്കാല തപോവൻ സ്‌കൂൾ ഗ്രൗണ്ടിൽ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാൽക്കീഴിലുരുളുന്ന പന്ത് പലപ്പോഴും ലോകജനതയുടെ നെഞ്ചിടിപ്പാകാറുണ്ടെന്നു പറഞ്ഞ ചിറ്റയം ചെറുപ്പകാലങ്ങളിലെ സ്‌കൂൾ വിട്ട് വരുന്ന ശേഷമുള്ള വൈകന്നേരങ്ങളിലെ ഫുട്ബാൾ ആവേശങ്ങളും ഓർത്തെടുത്തു. ബാൾ വലയിലേക്ക് കിക്ക് ചെയ്താണ് ചിറ്റയം ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ബോർഡ് മെമ്പർ കവിത.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബീന എസ്.ബി,ജില്ലാ യൂത്ത് കോർഡിനേറ്റർ ബിബിൻ ഏബ്രഹാം, പഞ്ചായത്ത് മുൻസിപ്പൽ കോ ഓർഡിനേറ്റർമാരായ ഷാനവാസ് പന്തളം, പ്രശാന്ത് കടമ്പനാട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിനെ 25,000രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 15,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 10,000 രൂപയുമാണ് ലഭിക്കുന്നത്. ജില്ലയിൽ നിന്ന് വിജയിക്കുന്ന ടീമുകൾക്ക് സംസ്ഥാന തലത്തിൽ മത്സരം ഉണ്ടായിരിക്കും. ജില്ലയിൽ നിന്ന് 45 ടീമുകളാണ് ഇക്കുറി ടൂർണമെന്റിൽ പങ്കെടുകുന്നത്. ജില്ലയിൽ നിന്ന് വിജയിക്കുന്ന ടീമിനുള്ള സമ്മാനദാനം അന്തർ ദേശീയ ഫുട്ബാൾ താരം കെ.ടി ചാക്കോ നല്കും.