1
വലിയ തോട്ടിൽ പതിക്കുന്ന കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന് മുന്നിലെ ഓടയിലെ മലിനജലം

അടൂർ: നഗരത്തിലെ ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഓടവഴി വലിയ തോട്ടിൽ പതിക്കുന്നുന്നത് മൂലം തോട് മലിനമാകുന്നു. സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ തുടങ്ങുന്ന ഓട കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ വലിയ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഓടയുടെ മേൽ മൂടിയില്ലാത്ത ഭാഗത്ത് നിന്നുള്ള ദുർഗന്ധം മൂലം സമീപത്തെങ്ങും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.കെ.എസ്.ആർ.ടി.സി. ജംഗ്ഷനിലും സെൻട്രൽ ജംഗ്ഷനിൽ നിന്നുമുള്ള രണ്ട് ഓടകളിൽ നിന്നുള്ള മലിന തോട്ടിലാണ് എത്തുന്നത്. ഹോട്ടുകളിൽ നിന്നുള്ള മലിനജലം വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് തള്ളുന്ന മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച് ദുർഗന്ധ പൂരിതമായ അവസ്ഥയിലാണ്. താലൂക്കിലെ കൈതപറമ്പ് മലകളിൽ നിന്നും ഉത്ഭവിക്കുന്ന വലിയതോട് 42 കിലോമീറ്റർ സഞ്ചരിച്ച് കരുതാപ്പള്ളിക്കടുത്തുള്ള വട്ടക്കായലിൽ എത്തിച്ചേരുന്നു. അടൂർ നഗരസഭ, ഏഴംകുളം, ഏറത്ത്, കടമ്പനാട് പള്ളിക്കൽ പഞ്ചായത്തിലൂടെയാണ് ഇത് ഒഴുകുന്നത്. നഗര പ്രദേശം പകുത്തൊഴുകുന്ന തോട് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ദിവസം ചെല്ലും തോറും രൂക്ഷമാകുകയാണ്.

മാലിന്യം കെട്ടിക്കിടക്കുന്നു

നഗരത്തിലെ അഴുക്കുചാലിൽ നിന്നുള്ള മലിനജലം ഒഴുകി എത്തുന്നത് വലിയ തോട്ടിലേക്കാണ്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ഏതു സമയവും ഓട വഴി തോട്ടിൽ പതിക്കുന്നു. തട്ടുകടകളിൽ നിന്നുള്ള അഹാര അവശിഷ്ടങ്ങൾ മുട്ടത്തോട് എന്നിവയും തൊട്ടിലാണ് തള്ളുന്നത്. തോട്ടിൽ വെള്ളം താഴ്ന്നതൊടെ മാലിന്യങ്ങൾ കെട്ടി കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ടൗണിലെ കാറ്റിന് പോലും ദുർഗന്ധമാണ്. പഴക്കച്ചവടക്കാർ അഴുകിയ പഴങ്ങളും പായ്ക്ക് ചെയ്തുവരുന്ന സാധനങ്ങളും കാഡ് ബോഡും ഇവിടെ തള്ളുന്നുണ്ട്. ഒരു കാലത്ത് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഒട്ടേറെപ്പേർ വലിയ തോടിനെയാണ് ആശ്രയിച്ചിരുന്നത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.