1
ശ്രീമൂലം മാർക്കറ്റ് - പാേമ്പേറ്റു കുളം റോഡ് -

അടൂർ: ശ്രീമൂലം മാർക്കറ്റ് - പാമ്പേറ്റുകുളം റോഡ് തകർന്നതുമൂലം യാത്ര ദുരിതം. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഉപയോഗപ്പെടുന്ന റോഡാണിത്. ഒന്നര കിലോമീറ്റർ ദൂരമുണ്ട്. സ്കൂൾ കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡാണിത്. മാർക്കറ്റിന് സമീപം, സ്റ്റേഡിയത്തിലേക്ക് പോകുന്ന ഭാഗത്തിന് സമീപം , സ്കൂളിന് സമീപം തുടങ്ങി നിരവധിയിടങ്ങ ളിൽ റോഡ് തകർന്നുകിടക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും ഓൾ സെയിന്റ്സ് പബ്ളി ക് സ്കൂളിന് മുൻവശത്തെ റോഡിൽ വെള്ളം കയറും. ഇതോടെ ഇതുവഴിയുള്ള യാത്ര മുടങ്ങും. ടൗണിൽ ഗതാഗതക്കുരു ക്ക് ഉണ്ടായാൽ സെൻട്രൽ ടോളി ൽ പോകാതെ ഇൗ റോഡിലൂടെ പത്തനം തിട്ടയ്ക്ക് പോകാൻ കഴിയും. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ , സെൻട്രൽ ജംഗ്ഷന് കിഴക്കുവശം എന്നിവിടങ്ങളിലെ ട്രാഫിക് നിയന്ത്രണത്തിൽ പെടാതെ തട്ട - പത്തനംതിട്ട റോഡിൽ കടക്കാനുമാകും. പന്നിവിഴ നിവാസികൾക്ക് ശ്രീമൂലം മാർക്ക റ്റിലും ജനറൽ ആശുപത്രി, റവന്യൂ ടവർ,നഗരസഭ, പൊലീസ് സ്റ്റേഷൻ, എന്നിവിടങ്ങളിലേക്കും സ്റ്റേഡിയം, മ്യഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കും പോകാം. മഴക്കാലമാകുന്നതോടെ റോഡിൽ വെള്ളക്കെട്ടുമാകും. അറ്റകുറ്റപ്പണിക്ക് അടിന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.