പ്രമാടം : മഹാദേവ ക്ഷേത്രത്തിലെ വാദ്യകലാപീഠം കുട്ടികൾ പഞ്ചാരിമേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയിൽ അരങ്ങേ​റ്റം നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി.