 
റാന്നി: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്ന ആൽക്കോ സ്കാൻ വാൻ റാന്നിയിലെത്തി. കേരള പൊലീസ് റോട്ടറി ഇന്റർനാഷണലുമായി സഹകരിച്ചാണ് വാൻ എത്തിച്ചത്. അമേരിക്കൻ മൾട്ടി നാഷണൽ മെഡിക്കൽ ഡിവൈസസ് ഹെൽത്ത് കെയർ കമ്പനിയുടെ അബോട്ട് എന്ന യന്ത്രമാണ് വാനിൽ ഉപയോഗിച്ചിരിക്കുന്നത്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസറുകളാണ് നേരത്തെ പൊലീസ് ഉപയോഗിച്ചിരുന്നത്. ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി സംശയം തോന്നുന്നവരെ വാനിനുള്ളിൽ എത്തിച്ച് ഉമിനീർ എടുത്ത് പരിശോധിക്കുന്നതാണ് പുതിയ സംവിധാനം.അഞ്ചു മിനിറ്റിനുള്ളിൽ പരിശോധനാഫലം ലഭിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടനടി നടപടി സ്വീകരിക്കും. കേരളത്തിൽ നിലവിൽ ഇത്തരത്തിൽ ഒരു വാഹനമേ ഉള്ളൂ.വരും മാസങ്ങളോടെ എല്ലാ ജില്ലകളിലും ആൽക്കോ സ്കാൻ വാൻ എത്തും