 
കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിജയദശമിയിടനുബന്ധിച്ചു കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ കെ.പത്മകുമാർ വിദ്യാരംഭ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കലയുടെയും വിദ്യയുടെയും വാഗ് വിലാസത്തിന്റെയും ബുദ്ധിയുടെയും ദേവതയായ സരസ്വതിയെ പ്രാത്ഥിച്ചു വിദ്യാരഭം കുറിക്കുന്നത് കുരുന്നുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന മുഹൂർത്തമാണെന്നും പുസ്തകപൂജയുടെയും ആയുധപൂജയുടെയും അവസാന ദിവസമായ വിജയദശമി അറിവിന്റെ ലോകത്തേക്കുള്ള വാതായനം തുറക്കുന്ന ദിവസമാണെന്നും അദ്ദേഹം പററഞ്ഞു. കാസർകോട് ഡെപ്യൂട്ടി കളക്ടർ നവീൻ ബാബു, കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജ് പ്രിൻസിപ്പൽ ഡോ.എം.വി.സുരേഷ്, കോന്നി ഡി.വൈ.എസ്.പി ബൈജുകുമാർ, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി കെ.ജി. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, കൊല്ലം എസ്.എൻ വനിത കോളേജ് ലക്ച്ചറർ ഡോ.ശിൽപ്പ ശശാങ്കൻ, ശ്രീനാരയണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, സ്കൂൾ സെക്രട്ടറി സി എൻ വിക്രമൻ, സ്കൂൾ എക്സികുട്ടീവ് അംഗങ്ങളായ ടി.പി സുന്ദരേശൻ, പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ,സ്കൂൾ ബോർഡ് മെമ്പർ കെ.ആർ.സലീലനാഥ്, യൂണിയൻ കൗൺസിലർ പി.വി രണേഷ്, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, കരുണാകരൻ പരുത്തിയാനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.സ്കൂളിലെ കലാക്ഷേത്രത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത കലാപരിപാടികളും നടന്നു.