തിരുവല്ല: നിരവധി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകിയ നിലത്തെഴുത്താശാട്ടി വാദൂർ വീട്ടിൽ സരസമ്മയെ വിജയദശമിയോട് അനുബന്ധിച്ച് വളഞ്ഞവട്ടം രണചേതന സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അക്ഷരപുണ്യ പുരസ്‌കാരം നൽകി ആദരിച്ചു. സാംസ്കാരികവേദി രക്ഷാധികാരി അഡ്വ.ഫ്രാൻസിസ് വി.ആന്റണി മൊമെന്റോ കൈമാറി.ജോസഫ് തോമസ്, പി.ആർ.പ്രസന്നകുമാർ, സി.ആർ.രെജു, ചന്ദ്രഭാനു എന്നിവർ പ്രസംഗിച്ചു.