 
തിരുവല്ല: ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ വിദ്യാരംഭ ദിനത്തിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. ഫാ. തോമസ് മാത്യു, ഫാ.ബിബിൻ മാത്യു, ട്രസ്റ്റി പി.തോമസ് വർഗീസ്, ജിവിൻ പുളിമ്പള്ളിൽ, ചെറിയാൻ തോമസ്, ശ്യാം മത്തായി, അലൻ തോമസ്, റോബിൻ ഏബ്രഹാം, നിഖിൽ അലക്‌സ്, ഷെബിൻ എന്നിവർ സർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.