rss
വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി ആർഎസ്എസ് ചെങ്ങന്നൂർ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പഥസഞ്ചലനം.

ചെങ്ങന്നൂർ: . ആർ.എസ്.എസ് ചെങ്ങന്നൂർ ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ദക്ഷിണ ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ.വേണു മുഖ്യപ്രഭാഷണം നടത്തി. റിട്ട.ഡിവൈ.എസ്.പി വി. എൻ സജി അദ്ധ്യക്ഷത വഹിച്ചു. കേസരി വാരികയുടെ പ്രചാരണ ഉദ്ഘാടനം ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ് നിർവഹിച്ചു. സംസ്ഥാന കാര്യകാരി സദസ്യൻ എ.എംകൃഷ്ണൻ, വിഭാഗ് പ്രചാരക് എം.യു അനൂപ്, ജില്ലാ പ്രചാരക് എം.ശ്രീജിത്ത്, വിഭാഗ് സഹ വ്യവസ്ഥാ പ്രമുഖ് സി. മുരളി,ജില്ലാ പ്രചാർ പ്രമുഖ് എം.മിഥുൻ, ജില്ലാ സേവാപ്രമുഖ്‌ എസ്. പ്രശാന്ത്, ജില്ലാ വിദ്യാർത്ഥി പ്രമുഖ് സി.എം രതീഷ്, ഖണ്ഡ് കാര്യവാഹ് ജി.ശ്രീജിത്ത്, ഖണ്ഡ് സഹകാര്യവാഹ് എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.രാഷ്ട്രീയ സ്വയംസേവക സംഘം97-ാമത് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നെടിയത്ത് ദേവീക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പഥസഞ്ചലനം കാരയ്ക്കാട് എസ്.എച്ച്.വി.എച്ച് സ്കൂൾ മൈതാനത്ത് സമാപിച്ചു.