 
പത്തനംതിട്ട : ഉപദ്രവം സഹിക്കവയ്യാതെ കോടതിയെ സമീപിച്ച സ്ത്രീയ്ക്ക് വീണ്ടും മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റുചെയ്തു. തേക്കുതോട് അലങ്കാരത്ത് വീട്ടിൽ സലീമിന്റെ മകൻ നൗഷാദ് (39) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ഷെറീന ബീവി (36) തണ്ണിത്തോട് പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൂർത്തിമൺ അങ്കണവാടിയിൽ ഹെൽപ്പർ ആയി ജോലി നോക്കുന്ന ഷെറീന, 17 ഉം ഏഴും വയസുള്ള മക്കളുമൊത്ത് താമസിക്കുകയാണ്. ഇവർ വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴെട്ട് മാസമായി ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഇവർ ഹർജി ഫയൽ ചെയ്തിരുന്നു.