തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയുടെയും ഹാബേൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം 8ന് ഉച്ചയ്ക്കുശേഷം രണ്ടിന് വൈ.എം.സി.എ.ഹാളിൽ നടക്കും. ട്രിവാൻഡ്രം വീവിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യും. ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനംനേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം നടത്തുമെന്ന് ടീച്ചേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ അറിയിച്ചു.