തിരുവല്ല: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഇരവിപേരൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് തമ്പു പനോടില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് (എം) ആറന്മുള നിയോജകമണ്ഡലം കോര്‍ഡിനേറ്റര്‍ ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. സിജു കുര്യന്‍, ബൈജു പുലയകുന്നില്‍, ഭാസ്‌കരന്‍ മന്നിക്കല്‍, രാജു ജോസഫ്, ആന്‍ഡ്രൂസ് പുറത്തുമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു.